Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kannur

എം.​വി.​ഗോ​വി​ന്ദ​ന്‍റെ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണ​വു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ

ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന വ​ട​ക്ക​ൻ മേ​ഖ​ലാ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ. ധ​ർ​മ​ടം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ മ​മ്പ​റ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സ്വീ​ക​ര​ണം.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​ന്നു​ള്ള 200 ഓ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശം​സ​ക​ൾ എ​ന്ന് ഹി​ന്ദി ഭാ​ഷ​യി​ലെ​ഴു​തി​യ ബാ​ന​റും എ​ൽ​ഡി​എ​ഫ് സി​ന്ദാ​ബാ​ദ് എ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജാ​ഥ​യെ വ​ര​വേ​റ്റ​ത്.

തു​ട​ർ​ന്ന് ജാ​ഥാ ക്യാ​പ്റ്റ​നാ​യ എം.​വി.​ഗോ​വി​ന്ദ​നെ ഇ​വ​ർ ചു​വ​ന്ന ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് എം.​വി.ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യ​ത്.

NRI

ഹൃ​ദ​യാ​ഘാ​തം; വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ർ: വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ത​ളി​പ്പ​റ​മ്പ് കു​പ്പ​ത്ത് താ​മ​സ​ക്കാ​ര​നാ​യ ബ​ദ​രി​യ്യ ന​ഗ​ർ ബി​വി റോ​ഡി​ലെ കു​ട്ടു​ക്ക​ൻ മു​ഹ​മ്മ​ദ്കു​ഞ്ഞി​യാ​ണ് (45) മ​രി​ച്ച​ത്.

ദു​ബാ​യി​യി​ൽ പാ​ർ​ട്ണ​ർ​ഷി​പ്പി​ൽ ക്രോ​ക്ക​റി സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന മു​ഹ​മ്മ​ദ്കു​ഞ്ഞി ആ​റു​മാ​സം മു​മ്പാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വി​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങേ​ണ്ട​താ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന മു​ഹ​മ്മ​ദ് കു​ഞ്ഞി​യെ രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു.

കാ​യ​ക്കൂ​ൽ ഹ​സ​ൻ​ഹാ​ജി - ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഷ​ബീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ഫ​ർ, മ​റി​യം​ബി, സു​മ​യ്യ, ജു​ബ്‌​രി​യ.

Kerala

ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ഞെ​ട്ട​ൽ മാ​റാ​തെ നീ​ർ​വേ​ലി, മൂ​ര്യാ​ട് ഗ്രാ​മം

കൂ​ത്തു​പ​റ​മ്പ്: ചെ​റു​മ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ മ​നം​നൊ​ന്ത് അ​മ്മൂ​മ്മ​യും അ​മ്മൂ​മ്മ​യു​ടെ അ​നു​ജ​ത്തി​യും ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ വി​റ​ങ്ങ​ലി​ച്ച് മൂ​ര്യാ​ട് ഗ്രാ​മം. നീ​ർ​വേ​ലി നി​മി​ഷ നി​വാ​സി​ൽ ഇ. ​കി​ഷ​ൻ (22), അ​മ്മൂ​മ്മ മൂ​ര്യാ​ട് ച​മ്മാ​ൽ റോ​ഡി​ലെ വി.​കെ. റെ​ജി, (58) അ​നു​ജ​ത്തി വി.​കെ. റോ​ജ (56) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം കൂ​ട്ടു​കാ​രോ​ടൊ​പ്പം അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു കി​ഷ​ൻ. കൂ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യം കി​ഷ​ൻ വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. കി​ഷ​ൻ ഇ​ട​യ്ക്ക് അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. കൂ​ട്ടു​കാ​രെ​ത്തി വീ​ടി​ന്‍റെ വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ന്ന് കി​ഷ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വ​ലി​യ വെ​ളി​ച്ച​ത്തെ മ​രി​യ​ൻ അ​പ്പാ​ര​ൽ​സ് ക​മ്പ​നി​യി​ൽ ജോ​ലി​ക്ക് പോ​യ അ​മ്മൂ​മ്മ റെ​ജി​യും സ​മീ​പ​ത്തെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന റോ​ജ​യും വി​വ​ര​മ​റി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ഉ​ട​ൻ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കി​ഷ​നോ​ട് ഏ​റെ വാ​ത്സ​ല്യ​വും സ്നേ​ഹ​വു​മാ​യി​രു​ന്ന മ​ര​ണ​പ്പെ​ട്ട ഇ​രു​വ​ർ​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന് ഉ​ച്ച​യോ​ടെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. സു​നി​ൽ-​നി​മി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് കി​ഷ​ൻ. സ​ഹോ​ദ​ര​ൻ: അ​ക്ഷ​യ് (ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി).

Kerala

20 വ​ർ​ഷ​ത്തെ ശി​ക്ഷ​വി​ധി​ച്ച​ത് ഒ​രു​മാ​സം മു​മ്പ്; സി​പി​എം നേ​താ​വി​ന് പ​രോ​ൾ

ക​ണ്ണൂ​ർ: പോ​ലീ​സി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ല്‍ 20 വ​ർ​ഷ​ത്തെ ശി​ക്ഷ​ല​ഭി​ച്ച സി​പി​എം നേ​താ​വ് വി.​കെ.​നി​ഷാ​ദി​ന് പ​രോ​ള്‍. ഷു​ക്കൂ​ർ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ലാ​ണ് ഇ​യാ​ൾ പോ​ലീ​സി​നു നേ​രെ ബോം​ബെ​റി​ഞ്ഞ​ത്.

കേ​സി​ൽ ക​ഴി​ഞ്ഞ മാ​സ​മാ​ണ് നി​ഷാ​ദി​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ​ക്ക് പ​രോ​ൾ ല​ഭി​ക്കു​ന്ന​ത്. ആ​റ് ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

നി​ഷാ​ദി​ന്‍റെ പി​താ​വി​ന് അ​സു​ഖം ആ​യ​തി​നാ​ല്‍ പ​രോ​ള്‍ അ​നു​വ​ദി​ച്ചെ​ന്നാ​ണ് ജ​യി​ല്‍ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. നി​ല​വി​ല്‍ 16 കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് വി.​കെ.​നി​ഷാ​ദ്. കൊ​ല​പാ​ത​കം, സം​ഘം​ചേ​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, മ​ര്‍​ദി​ക്ക​ല്‍, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കേ​സു​ക​ളാ​ണ് നി​ഷാ​ദി​നെ​തി​രേ​യു​ള്ള​ത്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ 46-ാം വാ​ര്‍​ഡ് മൊ​ട്ട​മ്മ​ലി​ല്‍ നി​ന്ന് മ​ത്സ​രി​ച്ച നി​ഷാ​ദ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജ​യി​ലി​ലാ​യ​തി​നാ​ല്‍ നി​ഷാ​ദ് ഇ​തു​വ​രെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ട്ടി​ല്ല.

 

Kerala

കൊ​ച്ചുമ​ക​ൻ മ​രി​ച്ചു; മ​നം​നൊ​ന്ത് മു​ത്ത​ശ്ശി​യും സ​ഹോ​ദ​രി​യും ജീ​വ​നൊ​ടു​ക്കി

ക​ണ്ണൂ​ർ: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് നീ​ർ​വേ​ലി​യി​ൽ നി​മി​ഷ നി​വാ​സി​ൽ ഇ.​കി​ഷ​ൻ (20), മു​ത്ത​ശ്ശി വി.​കെ.​റെ​ജി, മു​ത്ത​ശ്ശി​യു​ടെ സ​ഹോ​ദ​രി റോ​ജ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കി​ഷ​ൻ ജീ​വ​നൊ​ടു​ക്കി​യ​തി​ൽ മ​നം​നൊ​ന്ത് മു​ത്ത​ശ്ശി​യും സ​ഹോ​ദ​രി​യും ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കി​ഷ​ൻ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കി​ഷ​നും മു​ത്ത​ശ്ശി​യും സ​ഹോ​ദ​രി​യു​മാ​യി​രു​ന്നു ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്,

കി​ഷ​ന്‍റെ മൃ​ത​ദേ​ഹം ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷം പോ​ലീ​സ് തി​രി​ച്ച് വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മു​ത്ത​ശ്ശി​യും സ​ഹോ​ദ​രി​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. ദി​ശ ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: 1056, 0471-2552056)

 

Kerala

പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം; ക​ണ്ണൂ​രി​ല്‍ നാ​ല് നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നാ​ല് നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി. ഡി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കാ​പ്പാ​ട​ന്‍ ശ​ശി, മൈ​നോ​റി​റ്റി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍.​അ​ബ്ദു​ല്‍ ഖാ​ദ​ര്‍, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ സ​തീ​ശ​ന്‍ ക​ടാ​ങ്കോ​ട്, ര​ഘു​നാ​ഥ് ത​ളി​യി​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ജി​ല്ലാ കോ​ൺ​ഗ്ര​സ് കോ​ര്‍ ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. ആ​ന്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ നി​ര്‍​ദേ​ശ​ക​നാ​യി​രു​ന്നു ര​ഘു​നാ​ഥ് ത​ളി​യി​ല്‍. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ താ​ന്‍ ഒ​പ്പി​ട്ടി​ല്ലെ​ന്ന് വ​ര​ണാ​ധി​കാ​രി​ക്ക് മു​ന്‍​പി​ല്‍ ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യ​തോ​ടെ പ​ത്രി​ക ത​ള്ളി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ര​ഘു​നാ​ഥി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. പാ​ര്‍​ട്ടി​ക്കെ​തി​രെ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ണ് മ​റ്റു​ള്ള​വ​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി. പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

 

Kerala

ക​ണ്ണൂ​രി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന കൗ​ൺ​സി​ല​ർ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ല

ക​ണ്ണൂ​ര്‍: ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന ബി​ജെ​പി, സി​പി​എം കൗ​ൺ​സി​ല​ർ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ല.

പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ സി​പി​എം കൗ​ൺ​സി​ല​ർ വി.​കെ. നി​ഷാ​ദ് ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ യു. ​പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്താ​തി​രു​ന്ന​ത്.

പ​യ്യ​ന്നൂ​രി​ൽ പോ​ലീ​സി​നെ ബോം​ബ​റി​ഞ്ഞു വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് വി.​കെ. നി​ഷാ​ദ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ത​ല​ശേ​രി കോ​ടി​യേ​രി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​നാ​യ പി. ​രാ​ജേ​ഷി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് യു. ​പ്ര​ശാ​ന്ത് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും അ​ട​ക്കം ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ന്നു.

Kerala

പി​ണ​റാ​യി​യി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സ്ഫോ​ട​നം; സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൈയറ്റു

ക​ണ്ണൂ​ർ: പി​ണ​റാ​യി​യി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​പ്പ​ത്തി അ​റ്റു​പ്പോ​യി. ചൊ​വ്വാ​ഴ്ച പി​ണ​റാ​യി വേ​ണ്ടു​ട്ടാ​യി ക​നാ​ൽ ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ വി​പി​ൻ രാ​ജി​ന്‍റെ ഇ​ട​തു കൈ​പ്പ​ത്തി​യാ​ണ് ചി​ത​റി​പ്പോ​യ​ത്.

ബോം​ബ് കൈ​കാ​ര്യം ചെ​യ്യു​മ്പോ​ഴാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​പി​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ട​ക്കം പൊ​ട്ടി കൈ​പ്പ​ത്തി ത​ക​ർ​ന്നു​വെ​ന്നാ​ണ് കൂ​ടെ​യു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​നു അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ത​ക​ർ​ത്ത കേ​സി​ല​ട​ക്കം നി​ര​വ​ധി ക്ര​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​പി​ൻ. സ്ഫോ​ടനം ഉ​ണ്ടാ​യ സ്ഥ​ല​ത്ത് ബോം​ബ് സ്ക്വാ​ഡ് അ​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ക​ണ്ണൂ​ർ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പ​ക ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പാ​നൂ​ർ, പാ​റാ​ട് മേ​ഖ​ല​ക​ളി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

 

 

Kerala

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ബ​സി​ന് തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

ക​ണ്ണൂ​ർ : ഇ​രി​ട്ടി മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു. വി​രാ​ജ്പേ​ട്ട​യി​ൽ​നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.

തി​ങ്ക​ളാ​ഴ്‌​ച രാ​വി​ലെ ആ​റി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട സ​മ​യ​ത്ത് ഡ്രൈ​വ​റും സ​ഹാ​യി​യും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തീ​പി​ടി​ച്ച​തോ​ടെ ഇ​രു​വ​രും പു​റ​ത്തി​റ​ങ്ങി.

പി​ന്നാ​ലെ തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഇ​രി​ട്ടി​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​രു​ന്നു.

Kerala

കണ്ണൂരിൽ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലും യു​​​​ഡി​​​​എ​​​​ഫ് പടയോട്ടം; ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്തി എ​​​​ൽ​​​​ഡി​​​​എ​​​​ഫ്

ക​​​​ണ്ണൂ​​​​ർ: ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലും യു​​​​ഡി​​​​എ​​​​ഫ് തേ​​​​രോ​​​​ട്ടം. എ​​​​ന്നാ​​​​ൽ, ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും ബ്ലോ​​​​ക്കി​​​​ലും ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നു ത​​​​ന്നെ​​​​യാ​​​​ണ് ആ​​​​ധി​​​​പ​​​​ത്യം. ക​​​​ണ്ണൂ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ യു​​​​ഡി​​​​എ​​​​ഫ് നി​​​​ല​​​​നി​​​​ർ​​​​ത്തി. എ​​​​ൻ​​​​ഡി​​​​എ ഇ​​​​വി​​​​ടെ നാ​​​​ലു സീ​​​​റ്റു​​​​ക​​​​ളി​​​​ൽ വി​​​​ജ​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ ഒ​​​​രു സീ​​​​റ്റി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് വി​​​​ജ​​​​യി​​​​ച്ച​​​​ത്.

ക​​​​ണ്ണൂ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലും ത​​​​ല​​​​ശേ​​​​രി ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യി​​​​ലും ചി​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും എ​​​​സ്ഡി​​​​പി​​​​എ അ​​​​ക്കൗ​​​​ണ്ട് തു​​​​റ​​​​ന്നു. മ​​​​ല​​​​യോ​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ഏ​​​​ഴ് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ൽനി​​​​ന്നും യു​​​​ഡി​​​​എ​​​​ഫ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ൽനി​​​ന്ന് ക​​​ട​​​ന്പൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ നേ​​​ട്ടം.

​പ്ര​​​​തി​​​​പ​​​​ക്ഷ​​​​മി​​​​ല്ലാ​​​​തെ എ​​​​ട്ടു പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളും ആ​​​​ന്തൂ​​​​ർ ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്വ​​​​ന്ത​​​​മാ​​​​ക്കി. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ പ്ര​​​​തി​​​​പ​​​​ക്ഷ​​​​മി​​​​ല്ലാ​​​​തി​​​​രു​​​​ന്ന എ​​​​ര​​​​മം-​​​​കു​​​​റ്റൂ​​​​ർ, കോ​​​​ട്ട​​​​യം മ​​​​ല​​​​ബാ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ വി​​​​ജ​​​​യി​​​​ച്ച​​​​തി​​​​നാ​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​മു​​​​ണ്ടാ​​​​യി. പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലും ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും ബി​​​​ജെ​​​​പി നി​​​​ല മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി. ബി​​​​ജെ​​​​പി​​​​ക്ക് സീ​​​​റ്റ് കൂ​​​​ടി​​​യ​​​യി​​​​ട​​​ങ്ങ​​​ളി​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് സീ​​​​റ്റു​​​​ക​​​​ൾ കു​​​​റ​​​​ഞ്ഞു. ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ൾ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ കു​​​​റ​​​​വാ​​​​ണ്. കോ​​​​ൺ​​​​ഗ്ര​​​​സ്-​​​​സി​​​​പി​​​​എം റി​​​​ബ​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ വി​​​​ജ​​​​യി​​​​ക്കു​​​​ക​​​​യും ഇ​​​​വി​​​​ടെ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന മു​​​​ന്ന​​​​ണി മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് പോ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ഉ​​​​റ​​​​ച്ച കോ​​​​ട്ട​​​​യാ​​​​യ പ​​​​യ്യ​​​​ന്നൂ​​​​ർ ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യി​​​​ലെ കാ​​​​ര വാ​​​​ർ​​​​ഡി​​​​ൽ സി​​​​പി​​​​എം വി​​​​മ​​​​ത​​​​നാ​​​​യ മു​​​​ൻ ബ്രാ​​​​ഞ്ച് സെ​​​​ക്ര​​​​ട്ട​​​​റി സി. ​​​​വൈ​​​​ശാ​​​​ഖ് 419 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് വി​​​​ജ​​​​യി​​​​ച്ച​​​​പ്പോ​​​​ൾ ഇ​​​​ട​​​​തുമു​​​​ന്ന​​​​ണി സ്ഥാ​​​​നാ​​​​ർ​​​​ഥി ഇ​​​​വി​​​​ടെ മൂ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്താ​​​​ണ്. മു​​​​ണ്ടേ​​​​രി പ​​​​ഞ്ചാ​​​​യ​​​ത്തി​​​ലും​​​​എ​​​​ട​​​​ക്കാ​​​​ട് ബ്ലോ​​​​ക്കു​​​​ക​​​​ളി​​​​ലും എ​​​​ൽ​​​​ഡി​​​​എ​​​​ഫ്-​​​​യു​​​​ഡി​​​​എ​​​​ഫ് മു​​​​ന്ന​​​​ണി​​​​ക​​​​ൾ തു​​​​ല്യ​​​​നി​​​​ല​​​​യി​​​​ലാ​​​​ണ്.

ഇ​​​രി​​​ട്ടി ബ്ലോ​​​ക്ക് യു​​​ഡി​​​എ​​​ഫി​​​ന് ന​​​ഷ്‌​​​ട​​​മാ​​​യ​​​പ്പോ​​​ൾ പേ​​​രാ​​​വൂ​​​ർ, ത​​ളി​​പ്പ​​റ​​മ്പ് ബ്ലോ​​​ക്കു​​​ക​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ നി​​​ന്ന് യു​​​ഡി​​​എ​​​ഫ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് 57 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളും യു​​​​ഡി​​​​എ​​​​ഫി​​​​ന് 14 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളു​​​​മാ​​​​യി​​​​രു​​​​ന്നു ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​ക്കു​​​​റി 49 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

 

  • ക​ണ്ണൂ​ർ
  • കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ
    ഭ​​​ര​​​ണം: യു​​​ഡി​​​എ​​​ഫ്
    ആ​​​കെ സീ​​​റ്റ്: 56
    യു​​​ഡി​​​എ​​​ഫ്: 36
    എ​​​ൽ​​​ഡി​​​എ​​​ഫ്: 15
    എ​​​ൻ​​​ഡി​​​എ: 04
    എ​​​സ്ഡി​​​പി​​​ഐ: 01
  • നഗരസഭകൾ: 08
    എ​​​ൽ​​​ഡി​​​എ​​​ഫ്: 05
    യു​​​ഡി​​​എ​​​ഫ്:03
  • ജി​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്
    ഭ​​​ര​​​ണം: എ​​​ൽ​​​ഡി​​​എ​​​ഫ്
    ആ​​​കെ സീ​​​റ്റ്: 25
    എ​​​ൽ​​​ഡി​​​എ​​​ഫ്: 18
    യു​​​ഡി​​​എ​​​ഫ്: 07
  • ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ:11
    എ​​​ൽ​​​ഡി​​​എ​​​ഫ്:08
    യു​​​ഡി​​​എ​​​ഫ്: 02
    * എ​​ട​​ക്കാ​​ട് ബ്ലോ​​ക്കി​​ൽ
    ആ​​ർ​​ക്കും ഭൂ​​രി​​പ​​ക്ഷ​​മി​​ല്ല
  • ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ: 71
    എ​​​ൽ​​​ഡി​​​എ​​​ഫ്: 49
    യു​​​ഡി​​​എ​​​ഫ്: 21
    *മു​​ണ്ടേ​​രി പ​​ഞ്ചാ​​യ​​ത്തി​​ൽ ആ​​ർ​​ക്കും ഭൂ​​രി​​പ​​ക്ഷ​​മി​​ല്ല

Kerala

ഒ​ളി​ച്ചോ​ടി​യ സ്ഥാ​നാ​ർ​ഥി ഹാ​ജ​ർ; ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം വി​ട്ടു കോ​ട​തി

ത​ല​ശേ​രി: വി​വാ​ദ​ങ്ങ​ൾ​ക്കു വി​രാ​മ​മി​ട്ടു​കൊ​ണ്ട് കാ​ണാ​താ​യ യു​ഡി​എ​ഫ് വ​നി​താ സ്ഥാ​നാ​ർ​ഥി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ സ്വ​ന്തം ഇ​ഷ്‌​ട​പ്ര​കാ​രം ആ​ൺ​സു​ഹൃ​ത്തി​നോ​ടൊ​പ്പം കോ​ട​തി വി​ട്ട​യ​ച്ചു. ഇ​തോ​ടെ ന​വമാ​ധ്യ​മ​ങ്ങ​ളും രാ​ഷ്‌ട്രീ​യ​ പാ​ർ​ട്ടി​ക​ളും കൊ​ട്ടി​ഘോ​ഷി​ച്ച ഒ​ളി​ച്ചോ​ട്ട വി​വാ​ദ​ത്തി​നു വി​രാ​മ​മാ​യി.

ചൊ​ക്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​യും മു​സ്‌​ലിം ​ലീ​ഗ് പ്ര​വ​ർ​ത്ത​ക​യു​മാ​യ മേ​ക്കു​ന്ന് മ​ത്തി​പ്പ​റ​മ്പ് തൈ​പ്പ​റ​മ്പ​ത്ത് അ​റു​വ​യാ​ണ് (32) ചൊവ്വാഴ്ച വൈ​കു​ന്നേ​രം ചൊ​ക്ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്.

അ​റു​വ​യെ കാ​ണാ​നി​ല്ലെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കൂ​ടെ പോ​യ​താ​യും കാ​ണി​ച്ച് മാ​താ​വ് ന​ജ്മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ചൊ​ക്ലി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ആ​ൺസു​ഹൃ​ത്ത് വ​ലി​യാ​ണ്ടി പീ​ടി​ക തൊ​ണ്ടി​യി​ന്‍റ​വി​ട താ​ഴെ കു​നി​യി​ൽ റോ​ഷി​ത്തി​നോ​ടൊ​പ്പം സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ അ​റു​വ​യെ രാ​ത്രി​യി​ൽ ത​ല​ശേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന്‍റെ മു​മ്പി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം പോ​കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

മു​സ്‌​ലിം ​ലീ​ഗ് പ്ര​വ​ർ​ത്ത​ക​യാ​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നു ബി​ജെ​പി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ് പ​റ​ഞ്ഞു.

കാ​വി മു​ണ്ടു​ടു​ക്കു​ക​യും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ന​ട​ക്കു​ക​യും ചെ​യ്യാ​റു​ള്ള റോ​ഷി​ത്ത് ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ന​ല്ല. റോ​ഷി​ത്തും കു​ടും​ബ​വും സി​പി​എം ആ​ണെ​ന്നും ഹ​രി​ദാ​സ് വ്യ​ക്ത​മാ​ക്കി.

ആ​ദ്യ വി​വാ​ഹ​ത്തി​ൽ മ​ക്ക​ളു​ള്ള യു​വ​തി ഒ​ളി​ച്ചോ​ട്ടം വി​വാ​ദ​മാ​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽനി​ന്നു വി​ട്ടുനി​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Kerala

നോ​ട്ടീ​സു​മാ​യി വ​ന്നാ​ല്‍ മു​ട്ടു​വി​റ​യ്ക്കു​മെ​ന്ന് ക​രു​തി​യോ; ഇ​ഡി​യെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: ഇ​ഡി നോ​ട്ടീ​സി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കി​ഫ്ബി​യു​ടെ പേ​രി​ൽ നോ​ട്ടീ​സു​മാ​യി വ​ന്നാ​ൽ മു​ട്ടു​വി​റ​യ്ക്കു​മെ​ന്നാ​ണോ ഇ​ഡി ക​രു​തി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. എ​ൽ​ഡി​എ​ഫ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കി​ഫ്ബി മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ടി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് അ​യ​ച്ച​തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. ആ​ർ​ബി​ഐ നി​ഷ്‌​ക​ർ​ഷി​ക്കു​ന്ന വ്യ​വ​സ്‌​ഥ​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ ചെ​യ്‌​തി​രി​ക്കു​ന്ന​ത്. കി​ഫ്ബി​യി​ലൂ​ടെ 1.5 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ന​ട​ത്തി. അ​ത് രു​ചി​ക്കാ​ത്ത ഹീ​ന മ​ന​സു​ക​ളു​ണ്ട്.

വാ​യ്‌​പ​യെ​ടു​ത്ത് ഭൂ​മി​ക്ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്ന് കാ​ണി​ച്ചാ​ണ് ഇ​പ്പോ​ൾ നോ​ട്ടീ​സ് വ​ന്നി​രി​ക്കു​ന്ന​ത്. 5600 കോ​ടി രൂ​പ ദേ​ശീ​യ​പാ​ത ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കി​ഫ്ബി വ​ഴി കൊ​ടു​ത്തു. അ​ത് ഏ​തെ​ങ്കി​ലും ഭൂ​മി​ക്ക​ച്ച​വ​ട​ത്തി​നാ​ണോ. കി​ഫ്ബി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി ഏ​താ​വ​ശ്യ​ത്തി​നാ​ണോ അ​തി​നേ പ​റ്റൂ.

പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ലാ​ണ് കി​ഫ്ബി ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മാ​ന​ദ​ണ്ഡം അ​ണു​കി​ട വ്യ​ത്യാ​സം വ​രു​ത്തി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

Kerala

മ​ന്ത്രി റി​യാ​സി​ന്‍റെ പേ​ര് പ​റ​ഞ്ഞ് പ​ണ​പ്പി​രി​വ്; പ്ര​തി പി​ടി​യി​ൽ

ക​ണ്ണൂ​ർ: മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പേ​ഴ്സ​ൺ സ്റ്റാ​ഫ് ച​മ​ഞ്ഞ് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പ​റ​ശി​നി​ക്ക​ട​വ് സ്വ​ദേ​ശി ബോ​ബി എം. ​സെ​ബാ​സ്‌​റ്റ്യ​നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ണെ​ന്ന് പ​റ​ഞ്ഞ് ചി​കി​ത്സാ സ​ഹാ​യ​ത്തി​ന് 50,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ ഒ​രു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ ത‌​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ട്യൂഷൻ ക്ലാസിൽനിന്നു മടങ്ങവേ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം; വി​ദ്യാ​ര്‍​ഥി​നി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

പ​യ്യ​ന്നൂ​ര്‍: തെ​രു​വു നാ​യ്ക്ക​ളെ​ക്കൊ​ണ്ട് പൊ​റു​തി മു​ട്ടു​ന്ന കാ​നാ​യി മീ​ന്‍​കു​ഴി ഡാ​മി​ന് സ​മീ​പം വി​ദ്യാ​ര്‍​ഥി​നി​ക്ക്‌​നേ​രെ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. വി​ദ്യാ​ര്‍​ഥി​നി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്.

ബുധനാഴ്ച വൈ​കു​ന്നേ​രം ആ​റേ​മു​ക്കാ​ലോ​ടെ​യാ​ണ് മീ​ന്‍​കു​ഴി ഡാ​മി​ന് സ​മീ​പം തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ​മീ​പ​വാ​സി​യും ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ വേ​ദ സ​ജേ​ഷാ​ണ് നാ​യ്ക്ക​ളു​ടെ അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

സ്‌​കൂ​ള്‍ വി​ട്ടു​വ​ന്ന​തി​ന് ശേ​ഷം ട്യൂ​ഷ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കു​മ്പോ​ഴാ​ണ് അ​ഞ്ചോ​ളം നാ​യ്ക്ക​ള്‍ കൂ​ട്ട​മാ​യി എ​ത്തി വി​ദ്യാ​ര്‍​ഥി​നി​യെ ആ​ക്ര​മി​ച്ച​ത്. പ്രാ​ണ​ര​ക്ഷാ​ര്‍​ഥം സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​തി​നാ​ലും ഒ​ച്ച​കേ​ട്ട​യു​ട​ന്‍ വീ​ട്ടു​കാ​രു​ള്‍​പ്പെ​ടെ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ലു​മാ​ണ് വി​ദ്യാ​ര്‍​ഥി​നി ര​ക്ഷ​പ്പെ​ട്ട​ത്. എ​ങ്കി​ലും കു​ട്ടി​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് കീ​റി​യി​രു​ന്നു.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ആ​ര്‍​ക്കും പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Kerala

ക​ണ്ണൂ​രി​ൽ പോ​ലീ​സി​ന് നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സ്; സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് 20 വ​ർ​ഷം ത​ട​വ്

ക​ണ്ണൂ​ർ: പോ​ലീ​സി​ന് നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​ൾ​പ്പ​ടെ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ട​വു​ശി​ക്ഷ. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ 46-ാം വാ​ർ​ഡ് പു​തി​യ​ങ്കാ​വി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​യ്യ​ന്നൂ​ർ കാ​റ​മേ​ൽ വി.​കെ. നി​ഷാ​ദ്, വെ​ള്ളൂ​ർ ടി.​സി.​വി. ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ​ക്ക് കോ​ട​തി 20 വ​ർ​ഷം ത​ട​വും ര​ണ്ട​ര​ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു.

പ്ര​തി​ക​ൾ പ​ത്ത് വ​ർ​ഷം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന് ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി അ​റി​യി​ച്ചു. 2012 ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ​യ്യ​ന്നൂ​ർ എ​സ്ഐ ആ​യി​രു​ന്ന കെ.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ വാ​ഹ​ന​ത്തി​നു നേ​രെ ബൈ​ക്കി​ൽ എ​ത്തി ബോം​ബെ​റി​ഞ്ഞ കേ​സി​ലാ​ണ് ഇ​വ​രെ കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. വ​ധ​ശ്ര​മം, സ്ഫോ​ട​ക വ​സ്തു നി​യ​മ​ത്തി​ലെ മൂ​ന്നു വ​കു​പ്പു​ക​ൾ അ​ട​ക്കം തെ​ളി​ഞ്ഞ​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്, അ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ജ​യ​രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സി​നെ​തി​രെ ബോം​ബേ​റ് ന​ട​ന്ന​ത്.

പോ​ലീ​സ് സം​ഘം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ നി​ഷാ​ദും മ​റ്റു മൂ​ന്നു​പേ​രും അ​തി​വേ​ഗം ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി. പോ​ലീ​സ് ഒ​ച്ച​വ​ച്ച​പ്പോ​ൾ ഇ​വ​ർ​ക്കു നേ​രെ ബോം​ബെ​റി​ഞ്ഞ ശേ​ഷം ബൈ​ക്ക് ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.

കേ​സി​ൽ എ. ​മി​ഥു​ൻ, കെ.​വി. കൃ​പേ​ഷ് എ​ന്നി​വ​രെ കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. ഡി​വൈ​എ​ഫ്ഐ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ് പ്ര​തി​യാ​യ വി.​കെ. നി​ഷാ​ദ്.

Kerala

ക​ണ്ണൂ​രി​ൽ പോ​ലീ​സി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സ്; ഇ​ന്ന് ശി​ക്ഷ വി​ധി​ക്കും

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ പോ​ലീ​സി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ ഇ​ന്ന് വി​ധി​ക്കും.

ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ക്കു​ക. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ 46-ാം വാ​ർ​ഡ് പു​തി​യ​ങ്കാ​വി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​യ്യ​ന്നൂ​ർ കാ​റ​മേ​ൽ വി.​കെ. നി​ഷാ​ദ്, വെ​ള്ളൂ​ർ ടി.​സി.​വി. ന​ന്ദ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

കേ​സി​ൽ എ. ​മി​ഥു​ൻ, കെ.​വി. കൃ​പേ​ഷ് എ​ന്നി​വ​രെ കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. ഡി​വൈ​എ​ഫ്ഐ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ് പ്ര​തി​യാ​യ വി.​കെ. നി​ഷാ​ദ്.

2012 ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​യ്യ​ന്നൂ​ർ എ​സ്ഐ ആ​യി​രു​ന്ന കെ.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ വാ​ഹ​ന​ത്തി​നു നേ​രെ ബൈ​ക്കി​ൽ എ​ത്തി ബോം​ബെ​റി​ഞ്ഞ കേ​സി​ലാ​ണ് ഇ​വ​രെ കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. വ​ധ​ശ്ര​മം, സ്ഫോ​ട​ക വ​സ്തു നി​യ​മ​ത്തി​ലെ മൂ​ന്നു വ​കു​പ്പു​ക​ൾ അ​ട​ക്കം തെ​ളി​ഞ്ഞ​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്, അ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ജ​യ​രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സി​നെ​തി​രെ ബോം​ബേ​റ് ന​ട​ന്ന​ത്.

പോ​ലീ​സ് സം​ഘം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ നി​ഷാ​ദും മ​റ്റു മൂ​ന്നു​പേ​രും അ​തി​വേ​ഗം ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി. പോ​ലീ​സ് ഒ​ച്ച​വ​ച്ച​പ്പോ​ൾ ഇ​വ​ർ​ക്കു നേ​രെ ബോം​ബെ​റി​ഞ്ഞ ശേ​ഷം ബൈ​ക്ക് ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.

Kerala

ആന്തൂരില്‍ മൂന്നിടത്ത് കൂടി എല്‍ഡിഎഫിന് വിജയം; യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളി

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്തു കൂടി എല്‍ഡിഎഫിന് ജയം. രണ്ടിടത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളി. 13-ാം വാര്‍ഡായ കോടല്ലൂരില്‍ യുഡിഎഫ് സ്ഥാനാർഥി ഷമീമയുടെ പത്രികയാണ് തള്ളിയത്. ഇതോടെ എല്‍ഡിഎഫ് സ്ഥാനാർഥി ഇ. രജിയത എതിരില്ലാതെ വിജയിച്ചു.

അഞ്ചാം പീടിക 26-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ലിവ്യ പത്രിക പിന്‍വലിച്ചതോടെ ഇവിടെയും എല്‍ഡിഎഫ് സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചു. 18-ാം വാര്‍ഡായ തളിയില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായ കെ.വി. പ്രേമരാജനും എതിരാളികളില്ല.

ആന്തൂര്‍ നഗരസഭയിലെ മോഴാറ വാര്‍ഡില്‍ മത്സരിക്കുന്ന കെ. രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ. പ്രേമരാജന്‍ എന്നിവര്‍ക്കും എതിരില്ല. 20 വാര്‍ഡുകളുള്ള ആന്തൂര്‍ നഗരസഭയില്‍ യുഡിഎഫ് 17 സീറ്റുകളിലേക്കാണ് പത്രിക നല്‍കിയത്.

Kerala

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ സി​പി​എം ത​ട്ടി​ക്കൊ​ണ്ടു​പോ​യി; ആ​രോ​പ​ണ​വു​മാ​യി ക​ണ്ണൂ​ർ ഡി​സി​സി അ​ധ്യ​ക്ഷ​ൻ

ക​ണ്ണൂ​ർ: ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ക​ണ്ണൂ​ർ ഡി​സി​സി അ​ധ്യ​ക്ഷ​ൻ മാ​ർ​ട്ടി​ൻ ജോ​ർ​ജ്. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ചി​രു​ന്നു.

ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി നി​ശ്ച​യി​ച്ച​വ​രെ സി​പി​എ​മ്മു​കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. അ​തി​നാ​ലാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ സി​പി​എ​മ്മി​നെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നും മാ​ർ​ട്ടി​ൻ ജോ​ർ​ജ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ക​ണ്ണൂ​രി​ൽ ഒ​മ്പ​തു വാ​ർ​ഡു​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ന് എ​തി​രാ​ളി​ക​ളി​ല്ല. മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ന​ൽ​കി​യ പ​ത്രി​ക ത​ള്ളി.

പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് ര​ണ്ടു​വാ​ർ​ഡു​ക​ളി​ലെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ചി​രു​ന്നു. ക​ണ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, പ​ത്ത് വാ​ർ​ഡു​ക​ളി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​ക​ളും ത​ള്ളി.

 

Kerala

പ​ത്രി​ക സ​മ​ർ​പ്പ​ണം അ​വ​സാ​നി​ച്ചു; ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നാ​ല് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് എ​തി​രി​ല്ല

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​ത്രി​ക സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നാ​ല് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ ജ​യി​ച്ചു. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളി​ലും മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡി​ലു​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ ജ​യി​ച്ച​ത്.

ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മൊ​റാ​ഴ, പൊ​ടി​ക്കു​ണ്ട് വാ​ർ​ഡു​ക​ളി​ലും മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ളി​ലു​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്രം പ​ത്രി​ക ന​ൽ​കി​യ​ത്. പ​ത്രി​ക സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ മു​ന്ന​ണി​ക​ള്‍​ക്കെ​ല്ലാം ത​ല​വേ​ദ​ന​യാ​യി വി​മ​ത ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

മി​ക്ക ജി​ല്ല​ക​ളി​ലും മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും വി​മ​ത ഭീ​ഷ​ണി​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും വി​മ​ത ശ​ല്യം നേ​രി​ടു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച​വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ സ​മ​യ​മു​ണ്ട്. അ​തി​നു​ശേ​ഷം മ​ത്സ​ര​ത്തി​ന്‍റെ പൂ​ർ​ണ ചി​ത്രം തെ​ളി​യും.

 

 

 

 

 

National

എസ്ഐആർ: ബി​എ​ൽ​ഒ​മാ​ർ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ൽ; രാ​ജ​സ്ഥാ​നി​ലും ഒ​രാ​ൾ ജീ​വ​നൊ​ടു​ക്കി

ന്യൂ​ഡ​ൽ​ഹി/ ക​ണ്ണൂ​ർ : എ​സ്ഐ​ആ​ർ ജോ​ലി സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് രാ​ജ​സ്ഥാ​നി​ലും ബി​എ​ൽ​ഒ ജീ​വ​നൊ​ടു​ക്കി. ജ​യ്പൂ​രി​ലെ ന​ഹ്‌​രി കാ ​ബാ​സി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മു​കേ​ഷ് ജാം​ഗി​ഡ് (45) ആ​ണ് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്.

മു​കേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ബി​ന്ദാ​യ​ക റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജോ​ലി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ സ​സ്പെ​ൻ​ഡു ചെ​യ്യു​മെ​ന്ന് സൂ​പ്പ​ർ​വൈ​സ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് മു​കേ​ഷി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ജോ​ലി സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്ന് കാ​ണി​ച്ച് മു​കേ​ഷ് എ​ഴു​തി ക​ത്തും പോ​ലീ​സി​നു ല​ഭി​ച്ചു. മു​കേ​ഷി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ജോ​ലി സ​മ്മ​ർ​ദം ആ​രോ​പി​ച്ച് നി​ര​വ​ധി ബി​എ​ൽ​ഒ​മാ​ർ രം​ഗ​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​തേ​സ​മ​യം കോ​ൽ​ക്ക​ത്ത​യി​ൽ എ​സ്ഐ​ആ​ർ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ബി​എ​ൽ​ഒ കു​ഴ​ഞ്ഞു വീ​ണു. വേ​ളാ​ങ്ക​ട്ട​യി​ലെ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ അ​നി​മേ​ഷ് ന​ന്തി​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

അ‌​ടി​യ​ന്ത​ര​മാ​യി കൂ​ടു​ത​ൽ ആ​ളു​ക​ളെ ജോ​ലി​ക്ക് നി​യ​മി​ക്ക​ണ​മെ​ന്ന് ബി​എ​ൽ​ഒ യൂ​ണി​റ്റ് മ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്ഐ​ആ​ർ​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​എ​ൽ​ഒ​മാ​രെ ബ​ലി​യാ​ടാ​ക്കു​ക​യാ​ണെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. എ​സ്ഐ​ആ​റി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ ചൊ​വ്വാ​ഴ്ച കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ യോ​ഗം ചേ​രും.

ജോ​ലി സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​നൊ​ടു​ക്കി​യ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റും ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​മാ​യ അ​നീ​ഷ് ജോ​ർ​ജി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. മ​ദു​സൂ​ദ​ന​ൻ എം​എ​ൽ​എ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

 

 

 

 

 

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​ടെ സ​മ്മ​ർ‌​ദ്ദ​മെ​ന്ന് ആ​രോ​പ​ണം; ബി​ൽ​ഒ ജീ​വ​നൊ​ടു​ക്കി

 ക​ണ്ണൂ​ർ: ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​റ്റു​കു​ടു​ക്ക സ്വ​ദേ​ശി അ​നീ​ഷി​നെ​യാ​ണ് കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ന്ന​രു എ​യു​പി സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​നീ​ഷ്. നി​ല​വി​ൽ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​ട്ടും മു​റി​ക്കു പു​റ​ത്തു വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നീ​ഷി​ന് സ​മ്മ​ർ‌​ദ്ദ​മു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പ​യ്യ​ന്നൂ​ർ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

(ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. ഹെ​ൽ​പ്പ്ലൈ​ൻ ന​മ്പ​രു​ക​ൾ 1056, 0471-2552056)

Kerala

നാ​യാ​ട്ടി​നി​ടെ യുവാവ് വെടിയേറ്റു മ​രി​ച്ചു; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

ക​ണ്ണൂ​ർ: നാ​യാ​ട്ടി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ർ പെ​രി​ങ്ങോം വെ​ള്ളോ​റ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​ട​ക്കോം സ്വ​ദേ​ശി സി​ജോ​യാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഷൈ​നി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ട്ടു​പ​ന്നി​യെ പി​ടി​ക്കു​ന്ന​തി​നി​ടെ സി​ജോ​യ്ക്ക് വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷൈ​ൻ മൊ​ഴി ന​ൽ​കി.

റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​ജോ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

 

Kerala

പാ​ല​ത്താ​യി പോ​ക്സോ കേ​സ്: ബി​ജെ​പി നേ​താ​വ് കെ.​പ​ത്മ​രാ​ജ​ൻ കു​റ്റ​ക്കാ​ര​ൻ; ശി​ക്ഷാ​വി​ധി ശ​നി​യാ​ഴ്ച

ക​ണ്ണൂ​ർ: പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ ബി​ജെ​പി നേ​താ​വ് കെ.​പ​ത്മ​രാ​ജ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് ത​ല​ശേ​രി അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ക​ണ്ടെ​ത്തി. ശി​ക്ഷാ​വി​ധി ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. 376 എ​ബി, ബ​ലാ​ത്സം​ഗം, പോ​ക്സോ ആ​ക്ട് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ജീ​വ​പ​ര്യ​ന്ത​വും, വ​ധ​ശി​ക്ഷ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണി​വ. തൃ​പ്ര​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ​ത്മ​രാ​ജ​ൻ നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. 2020 ജ​നു​വ​രി​ക്കും ഫെ​ബ്രു​വ​രി​ക്കു​മി​ട​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

2021ൽ ​ഡി​വൈ​എ​സ്പി ടി.​കെ.​ര​ത്‌​ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 2024 ഫെ​ബ്രു​വ​രി 23നാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്.

 

 

Kerala

ഫ​സ​ൽ വ​ധ​ക്കേ​സ് പ്ര​തി; കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

ക​ണ്ണൂ​ർ: ഫ​സ​ൽ വ​ധ​ക്കേ​സ് പ്ര​തി കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു. ത​ല​ശേ​രി ന​ഗ​ര​സ​ഭ 16-ാം വാ​ർ​ഡി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടാ​ണ് കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ ജ​ന​വി​ധി തേ​ടു​ന്ന​ത്.

2015ൽ ​ത​ല​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഫ​സ​ൽ കേ​സി​ൽ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് വി​ധി വ​ന്ന​ത്. ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ എ​റ​ണാ​കു​ളം ജി​ല്ല വി​ട്ട് പോ​ക​രു​തെ​ന്ന ഉ​പാ​ധി​യെ​ത്തു​ട​ർ​ന്ന് ഇ​രു​മ്പ​ന​ത്താ​യി​രു​ന്നു താ​മ​സം.

ഒ​മ്പ​ത് വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പി​ന്നീ​ട് കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും ത​ല​ശേ​രി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഫ​സ​ല്‍ വ​ധ​ക്കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​മാ​ണ് സി​ബി​ഐ കാ​രാ​യി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Kerala

‌‌‌ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ച്ച മു​ൻ എ​സി​പി ക​ണ്ണൂ​രി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി

കണ്ണൂർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ച്ച ക​ണ്ണൂ​ർ മു​ൻ എ​സി​പി ടി.​കെ. ര​ത്ന​കു​മാ​ർ മ​ത്സ​ര​രം​ഗ​ത്ത്.

ശ്രീ​ക​ണ്ഠാ​പു​രം ന​ഗ​ര​സ​ഭ​യി​ലെ കോ​ട്ടൂ​ർ വാ​ർ​ഡി​ൽ നി​ന്നും സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ര​ത്ന​കു​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത്. സി​പി​എം കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള ആ​ളാ​ണ് താ​നെ​ന്നും, അ​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​മെ​ന്നും ടി.​കെ. ര​ത്‌​ന​കു​മാ​ര്‍ അ​റി​യി​ച്ചു.

ന​വീ​ന്‍​ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ സി​പി​എം നേ​താ​വ് പി.​പി. ദി​വ്യ​യെ പ്ര​തി​യാ​ക്കി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ള്‍, അ​ന്വേ​ഷ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ച്ച​ത് അ​ന്ന് എ​സി​പി​യാ​യി​രു​ന്ന ര​ത്‌​ന​കു​മാ​റാ​ണ്.

അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ട്ടി​മ​റി​യു​ണ്ടാ​യെ​ന്നും, പ​ക്ഷ​പാ​തി​ത്വ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ത്‌​ന​കു​മാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച​ത്.

Kerala

ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശു​ചി​മു​റി​യി​ൽ രോ​ഗി ജീ​വ​നൊ​ടു​ക്കി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ൽ രോ​ഗി തൂ​ങ്ങി​മ​രി​ച്ചു. കോ​ട്ട​യം-​മ​ല​ബാ​ര്‍ പ​ഞ്ചാ​യ​ത്ത് ഏ​ഴാം​മൈ​ലി​ലെ പ​ട​യ​ങ്കു​ടി വീ​ട്ടി​ല്‍ ഇ.​കെ. ലീ​ന​യാ​ണ്(46)​മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.15 നാ​ണ് സം​ഭ​വം. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ നാ​ലാം​നി​ല​യി​ല്‍ 401-ാം വാ​ര്‍​ഡി​ലെ കു​ളി​മു​റി​യി​ല്‍ ഷ​വ​റി​ല്‍ തൂ​ങ്ങി​യ​നി​ല​യി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ കെ​ട്ട​ഴി​ച്ച് ചി​കി​ത്സ ന​ല്‍​കി​യെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച നി​ല​യി​ലാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​ര്‍ മാ​ന​സി​ക അ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ര്‍​ത്താ​വ്: സ​ന്തോ​ഷ്. മ​ക​ന്‍: യ​ദു​ന​ന്ദ്.

Kerala

അ​രി​യി​ല്‍ ഷൂ​ക്കൂ​ര്‍ വ​ധ​ക്കേ​സ്; പ്ര​തി​യെ ഡി​വൈ​എ​ഫ്‌​ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യാ​ക്കി

ക​ണ്ണൂ​ര്‍: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ലെ പ്ര​തി​യെ ഡി​വൈ​എ​ഫ്‌​ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യാ​ക്കി. കേ​സി​ലെ 15-ാം പ്ര​തി​യാ​യ ഷി​ജി​ന്‍ മോ​ഹ​നെ​യാ​ണ് ക​ണ്ണ​പു​രം ഈ​സ്റ്റ് മേ​ഖ​ലാ സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത്.

2012 ഫെ​ബ്രു​വ​രി 20നാ​ണ് അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ക​ഴി​ഞ്ഞ മേ​യി​ലാ​ണ് ആ​രം​ഭി​ച്ച​ത്. 33 പ്ര​തി​ക​ളു​ള്ള കേ​സി​ല്‍ സി​പി​എം നേ​താ​ക്ക​ളാ​യ പി.​ജ​യ​രാ​ജ​നും ടി.​വി.​രാ​ജേ​ഷും പ്ര​തി​ക​ളാ​ണ്.

എം​എ​സ്എ​ഫ് നേ​താ​വാ​യി​രു​ന്ന ഷു​ക്കൂ​റി​നെ ക​ണ്ണ​പു​രം കീ​ഴ​റ​യി​ലെ വ​ള്ളു​വ​ന്‍​ക​ട​വി​ന​ടു​ത്ത് ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ബ​ന്ദി​യാ​ക്കി​വ​ച്ച ശേ​ഷ​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

 

Kerala

ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ചു; കോ​ള​ജ് അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ർ: ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ള​ജ് അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. മാ​ഹി ബൈ​പ്പാ​സി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ര്‍ പ​ള്ളൂ​ർ സ്വ​ദേ​ശി​നി ര​മി​ത​ (32) ആണ് മ​രി​ച്ച​ത്‌.

പാ​ല​യാ​ട് യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​മ്പ​സി​ലെ ആ​ന്ത്രോ​പോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഗ​സ്റ്റ് ല​ക്ച്ച​റാ​ണ് ര​മി​ത. മാ​ഹി ബൈ​പ്പാ​സി​ലെ മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്ത് വെ​ച്ച് ര​മി​ത സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ചെ​ങ്ക​ൽ ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മാ​ഹി ഗ​വ. ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം  മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കും.

District News

ച​രി​ത്ര​ത്തി​നൊ​പ്പം സ​ഞ്ച​രി​ച്ച് കോ​ർ​പ​റേ​ഷ​നാ​യ ക​ണ്ണൂ​ർ

ക​ണ്ണൂ​ർ
കോ​ർ​പ​റേ​ഷ​ൻ

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ന​ഗ​ര​സ​ഭ​ക​ളി​ൽ ഒ​ന്നാ​യ ക​ണ്ണൂ​ർ മു​നി​സി​പാ​ലി​റ്റി പ​ത്തു വ​ർ​ഷം മു​ന്പാ​ണ് കോ​ർ​പ​റേ​ഷ​നാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​ത്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ക​ന്‍റോ​ൺ​മെ​ന്‍റി​ന്‍റെ പ​രി​ധി​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ ന​ഗ​രം ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ദേ​ശം 1867ലാ​ണ് മു​നി​സി​പാ​ലി​റ്റി​യാ​കു​ന്ന​ത്. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം കോ​ൺ​ഗ്ര​സി​നും പി​ന്നീ​ട് യു​ഡി​എ​ഫും ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ മു​നി​സി​പാ​ലി​റ്റി 2015ൽ ​കോ​ർ​പ​റേ​ഷ​നാ​യി ഉ​യ​ർ​ത്തി​യ​പ്പോ​ൾ പാ​ർ​ട്ടി​യി​ലെ ഭി​ന്ന​ത​യെ തു​ട​ർ​ന്ന സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ ഒ​രു വോ​ട്ടി​ന് പ്ര​ഥ​മ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം യു​ഡി​എ​ഫി​ന് ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. സി​പി​എ​മ്മി​ലെ ഇ.​പി. ല​ത പ്ര​ഥ​മ മേ​യ​റാ​യി.

പി​ന്നീ​ട് ഈ ​സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ‍​യോ​ടെ യു​ഡി​എ​ഫ് ഭ​ര​ണം തി​രി​ച്ചു പി​ടി​ച്ചു. ര​ണ്ടാ​മ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് ഭ​ര​ണം നേ​ടി. മു​നി​സി​പാ​ലി​റ്റി​യാ​യി​രു​ന്ന കാ​ല​ത്തേ യു​ഡി​എ​ഫ് പി​ന്തു​ട​ർ​ന്നു പോ​ന്ന ര​ണ്ട​ര വ​ർ​ഷം വീ​തം കോ​ൺ​ഗ്ര​സും ലീ​ഗും ഭ​രി​ക്കു​ക എ​ന്ന കീ​ഴ്‌​വ​ഴ​ക്ക​ത്തി​ലൂ​ന്നി​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം തു​ട​രു​ന്ന​ത്. 2020ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ ടി.​ഒ. മോ​ഹ​ന​നാ​യി​രു​ന്നു ആ​ദ്യ​പാ​തി​യി​ലെ മേ​യ​ർ. നി​ല​വി​ൽ 55 ഡി​വി​ഷ​നു​ള്ള കോ​ർ​പ​റേ​ഷ​നി​ൽ പു​തു​ക്കി​യ നി​ല​യ​നു​സ​രി​ച്ച് 56 ഡി​വി​ഷ​നു​ക​ളാ​ണു​ള്ള​ത്.

നേട്ടങ്ങൾ

മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ (മേ​യ​ർ)

ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ർ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം സ്ഥ​ലം വാ​ങ്ങി​ക്കു​ന്ന​തി​ന് 116 പേ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി.

വീ​ട് വാ​സ​യോ​ഗ്യ​മാ​ക്ക​ൽ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കി.

ന​ഗ​ര​ത്തി​ലെ പാ​ർ​ക്കിം​ഗ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി മ​ൾ​ട്ടി ലെ​വ​ൽ കാ​ർ​പാ​ർ​ക്കിം​ഗ് കേ​ന്ദ്രം.

മ​ലി​ന​ജ​ല സം​സ്ക​ര​ത്തി​നാ​യി പ​ട​ന്ന​പ്പാ​ലം സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്.

സം​സ്ഥാ​ന​ത്തെ ആ​ദ്യ സോ​ളാ​ർ ഹൈ​ബ്രി​ഡ് എ​സി ബ​സ് ഷെ​ൽ​ട്ട​ർ.

കോ​ർ​പ​റേ​ഷ​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഓ​പ്പ​ൺ ജിം.

താ​ഴെ ചൊ​വ്വ ദേ​ശീ​യ​പാ​ത​ക്ക് സ​മീ​പം വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം.

ആ​യി​ക്ക​ര ഫി​ഷ് മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം.

അ​മൃ​ത് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി കു​ള​ങ്ങ​ൾ ന​വീ​ക​രി​ച്ചു.

കി​ഴു​ത്ത​ള്ളി​ൽ വ​നി​ത വൃ​ദ്ധ​മ​ന്ദി​രം.

ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് ജെ​റ്റ​ർ കം. ​സ​ക്ക​ർ മെ​ഷീ​ൻ.

റോ​ഡ് ശു​ചീ​ക​ര​ണ​ത്തി​ന് ആ​ധു​നി​ക വാ​ഹ​നം.

കാ​നാം​പു​ഴ വ്യൂ ​പോ​യി​ന്‍റ്.

കോട്ടങ്ങൾ

എ​ൻ. സു​ക​ന്യ (സി​പി​എം)

സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വി​ക​സ​ന വി​രു​ദ്ധ​ത​യും അ​ഴി​മി​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും കോ​ർ​പ​റേ​ഷ​ന്‍റെ മു​ഖ​മു​ദ്ര.

സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ​ദ്ധ​തി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യോ​ട് മു​ഖം തി​ര​ച്ച് ത​ട​സം നി​ൽ​ക്കു​ന്നു.

ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ഒ​ന്നും ചെ​യ്തി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ ന​ഗ​ര സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണം എ​ന്ന പേ​രി​ൽ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ മാ​ത്രം ന​ട​ത്തു​ന്നു.

ജി​ല്ലാ ആ​സ്ഥാ​ന​മാ​യി​ട്ടും ന​ഗ​ര​ത്തി​ലെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

ഉ​ത്ത​രാ​വ​ദി​ത്ത​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് ഭ​ര​ണാ​ധി​കാ​രി​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന രീ​തി.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ർ​പ​റേ​ഷ​ൻ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന് 37 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടും ആ​സ്ഥാ​ന മ​ന്ദി​രം പൂ​ർ​ത്തി​യാ​ക്കി​യി​ല്ല.

പ​യ്യാ​മ്പ​ല​ത്തെ വാ​ത​ക ശ്മ​ശാ​നം അ​ട​ച്ചു പൂ​ട്ടി. പ​ര​ന്പാ​ര​ഗ​ത രീ​തി​യി​ൽ ശ​വ​സം​സ്കാ​രം ന​ട​ക്കു​ന്നി​ട​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ഇ​നി​യും ഒ​രു​ക്കി​യി​ല്ല.

ചേ​ലോ​റ ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ലെ ലെ​ഗ​സി വേ​സ്റ്റ് നീ​ക്കം ചെ​യ്യു​ന്ന​തി​ൽ 1.7 കോ​ടി രൂ​പ ക​രാ​ർ ക​ന്പ​നി​ക്ക് അ​ധി​ക​മാ​യി ന​ൽ​കി. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ അ​ഴി​മ​തി പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷ​മാ​ണ് ക​രാ​ർ നി​ർ​ത്തി​വെ​ക്കാ​നും നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക് പോ​കാ​നും ത​യാ​റാ​യ​ത്.

മ​ഞ്ച​പ്പാ​ല​ത്തെ മ​ലി​ന​ജ​ല സം​സ്ക​ണ പ്ലാ​ന്‍റ് ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി​ല്ല. പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രി​ക്കു​ന്നു. മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ക്കാ​തെ പു​റ​ത്തു​വി​ട്ടു. ര​ണ്ട് ഡി​വി​ഷ​നു​ക​ളി​ലെ വീ​ടു​ക​ളി​ൽ നി​ന്നു​ള്ള ക​ണ​ക്ഷ​ൻ പ്ലാ​ന്‍റി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​വാ​തെ ബാ​ക്കി നി​ൽ​ക്കു​ന്നു.

മ​ര​ക്കാ​ർ ക​ണ്ടി​യി​ൽ തു​ട​ങ്ങാ​ൻ പോ​കു​ന്ന എ​സ്ടി​പി പ്ലാ​ന്‍റി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ൽ വ​ൻ അ​ഴി​മ​തി.

ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ പ്ര​ശ്നം, തെ​രു​വു​നാ​യ ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ന​ർ​ഗേ​ഹം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ല്ല.

ഭൂ​മി ഇ​ല്ലാ​ത്ത, വീ​ടി​ല്ലാ​ത്ത 1100 ലേ​റെ പേ​ർ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്നു. കോ​ർ​പ​റേ​ഷ​ന് സ്ഥ​ലം ഉ​ണ്ടാ​യി​ട്ടും ഫ്ലാ​റ്റ് നി​ർ​മി​ച്ചു ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യി​ല്ല.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി: മു​ഖ്യ​മ​ന്ത്രി​യേ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യേ​യും ക​രി​ങ്കൊ​ടി കാ​ണി​ച്ചു

ക​ണ്ണൂ​ർ: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യേ​യും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ചി​ല പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു സ​മീ​പ​ത്തു​വ​രെ എ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി.​അ​തു​ല്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ​ര്‍​ഹാ​ന്‍ മു​ണ്ടേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു.

 

Kerala

വൈ​ദേ​കം വി​വാ​ദ​ത്തി​ൽ പാ​ർ​ട്ടി വ്യ​ക്ത​ത വ​രു​ത്തി​യി​ല്ല; തു​റ​ന്ന​ടി​ച്ച് ഇ.​പി.​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: ഇ​താ​ണെ​ന്‍റെ ജീ​വി​തം എ​ന്ന പു​സ്ത​ക​ത്തി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ വി​മ​ർ​ശി​ച്ച് ഇ.​പി.​ജ​യ​രാ​ജ​ൻ. മൊ​റാ​ഴ​യി​ലെ വൈ​ദേ​കം ആ​യു​ർ​വേ​ദ റി​സോ​ർ​ട്ട് വി​വാ​ദ​ത്തി​ലാ​ണ് ഇ. ​പി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് അ​മ​ർ​ഷം പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വി​ഷ​യം സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ൽ പി.​ജ​യ​രാ​ജ​ൻ ഉ​ന്ന​യി​ച്ച​തി​ലെ അ​മ​ർ​ഷം പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തെ​പോ​ലെ സ​ഹാ​യി​ച്ചു. എ​ന്നാ​ൽ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത് അ​ഴി​മ​തി ആ​രോ​പ​ണ​മാ​യി​ട്ടാ​ണ്.

എ​ന്നാ​ൽ ഇ​തി​ൽ പാ​ർ​ട്ടി വ്യ​ക്ത​ത വ​രു​ത്തി​യി​ല്ല. ബ​ന്ധ​പ്പെ​ട്ട​വ​ർ നേ​ര​ത്തെ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ ത​നി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ആ​ത്മ​ക​ഥ​യി​ൽ പ​റ​യു​ന്നു.

ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പു​സ്ത​കം പ്ര​കാ​ശം ചെ​യ്ത​ത്. എ​ന്നാ​ൽ ച​ട​ങ്ങി​ൽ പി.​ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

 

Kerala

"ഇ​താ​ണെ​ന്‍റെ ജീ​വി​തം'​പ്ര​കാ​ശ​നം‌ ചെ​യ്തു; ഇ.​പി.​ജ​യ​രാ​ജ​ൻ നി​ഷ്ക​ള​ങ്ക​ൻ: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ "ഇ​താ​ണെ​ന്‍റെ ജീ​വി​തം' മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​കാ​ശ​നം‌ ചെ​യ്തു. ശി​ശു സ​ഹ​ജ​മാ​യ നി​ഷ്ക​ള​ങ്ക​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന നേ​താ​വാ​ണ് ജ​യ​രാ​ജ​നെ​ന്ന് പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു ക​മ്യൂ​ണി​സ്റ്റു​കാ​ര​ന്‍റെ വ​സ്തു​താ​പ​ര​മാ​യ ആ​വി​ഷ്കാ​ര​ത്തി​നു പ്ര​സ​ക്തി​യു​ണ്ട്. സ്വ​ന്തം ക​ഥ എ​ന്ന​തി​ന​പ്പു​റം പ്ര​സ്ഥാ​ന​ത്തി​ന്‍റെ, കാ​ല​ത്തി​ന്‍റെ ക​ഥ കൂ​ടി​യാ​ണ് ഈ ​പു​സ്ത​കം. പാ​ർ​ട്ടി​യി​ലെ ന​യ​പ​ര​മാ​യ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളി​ൽ ശ​രി​യാ​യ നി​ല​പാ​ടു​ക​ളാ​ണ് ഇ.​പി സ്വീ​ക​രി​ച്ച​ത്.

കൊ​ല്ലാ​നു​ദ്ദേ​ശി​ച്ചാ​യി​രു​ന്നു ജ​യ​രാ​ജ​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പ്. വെ​ടി​യു​ണ്ട​യു​ടെ അം​ശ​ങ്ങ​ൾ ഇ​പ്പോ​ഴും ക​ഴു​ത്തി​ൽ പേ​റി കൊ​ണ്ടാ​ണ് ജ​യ​രാ​ജ​ൻ ജീ​വി​ക്കു​ന്ന​ത്. ഇ​പി​ക്കെ​തി​രെ അ​സ​ത്യ​ങ്ങ​ളും അ​ർ​ത്ഥ സ​ത്യ​ങ്ങ​ളും കൊ​ണ്ട് പ്ര​ച​ര​ണ​ങ്ങ​ളു​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Sports

അ​ടു​ത്ത വ​ർ​ഷ​ത്തെ സ്കൂ​ൾ കാ​യി​ക​മേ​ള ക​ണ്ണൂ​രി​ൽ: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : അ​ടു​ത്ത വ​ർ​ഷ​ത്തെ സ്കൂ​ൾ കാ​യി​ക മേ​ള ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വ​ച്ച് ന​ട​ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കാ​യി​ക മേ​ള​യു​ടെ പ​താ​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ക​ണ്ണൂ​ർ ജി​ല്ലാ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റും.

ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന കാ​യി​ക മേ​ള യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ മു​ഖ്യ​തി​ത്ഥി ആ​യി പ​ങ്കെ​ടു​ക്കും. 117.5 പ​വ​ൻ തൂ​ക്കം വ​രു​ന്ന​താ​ണ് വി​ജ​യി​ക​ൾ​ക്ക് ന​ൽ​കു​ന്ന സ്വ​ർ​ണ​ക​പ്പ്. കാ​യി​ക​മേ​ള​യി​ൽ പ്രാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

19310 കു​ട്ടി​ക​ൾ കാ​യി​ക മേ​ള​യി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം വി​വ​രി​ച്ച​ത്.

Kerala

ത​ളി​പ്പ​റ​മ്പ് തീ​പി​ടി​ത്തം: 50 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു; ക​ള​ക്ട​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ. 50 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചെ​ന്നും തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 15 ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം പി​ന്നീ​ട് ക​ണ​ക്കാ​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

കെ​ട്ടി​ട​ങ്ങ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. 100 ഓ​ളം ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലാ​ണ് തീ ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ കോ​ടി​ക​ളു​ടെ ന​ഷ്‌​ടം സം​ഭ​വി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ ​പി​ടി​ച്ച ഉ​ട​ൻ ത​ന്നെ ക​ട​ക​ളി​ലു​ണ്ടാ​യ​വ​രെ​യും ജീ​വ​ന​ക്കാ​രെ​യും ഒ​ഴി​പ്പി​ക്കാ​നാ​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. സം​ഭ​വം ന​ട​ന്ന് 15 മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ര​ണ്ടു യൂ​ണി​റ്റ് എ​ത്തി​യെ​ങ്കി​ലും ഒ​ന്നും ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ യൂ​ണി​റ്റു​ക​ളി​ലെ വെ​ള്ളം തീ​ർ​ന്ന​തും തി​രി​ച്ച​ടി​യാ​യി. തു​ട​ർ​ന്ന് ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, മ​ട്ട​ന്നൂ​ർ, പെ​രി​ങ്ങോം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി കൂ​ടു​ത​ൽ ഫ​യ​ർ യൂ​ണി​റ്റു​ക​ൾ എ​ത്തി. ടാ​ങ്ക​ർ ലോ​റി​ക​ളി​ലും മ​റ്റും വെ​ള്ള​മെ​ത്തി​ച്ച് ഫ​യ​ർ എ​ൻ​ജി​നു​ക​ളി​ലേ​ക്ക് വെ​ള്ളം നി​റ​ച്ചാ​ണ് വീ​ണ്ടും തീ​യ​ണ​യ്ക്ക​ൽ തു​ട​ർ​ന്ന​തെ​ന്ന് ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി അ​രു​ൺ ഭാ​സ്‌​ക്ക​ർ പ​റ​ഞ്ഞു.

District News

കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ്: ഡോക്ടർക്ക് നഷ്ടമായത് 4.43 കോടി രൂപ

ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഇരട്ടിത്തുക ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂരിലെ ഒരു ഡോക്ടർക്ക് 4.43 കോടി രൂപ നഷ്ടമായി. സൈബർ പൊലീസിന് അടുത്തിടെ ലഭിച്ച ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് പരാതിയാണിത്. മട്ടന്നൂർ സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്.

വാട്സാപ്പ് വഴി ലഭിച്ച സന്ദേശത്തിലൂടെയാണ് ഡോക്ടർ വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയത്. വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ഡോക്ടറെ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ തുകകൾക്ക് ലാഭം ലഭിച്ചതോടെ ഡോക്ടർ കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു.

തുടർന്ന് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക പ്രശ്നങ്ങളും മറ്റ് തടസ്സങ്ങളും പറഞ്ഞ് തട്ടിപ്പുകാർ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് ഡോക്ടർക്ക് താൻ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Kerala

തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ സി​പി​എം പ്ര​തി​ഷേ​ധം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​നി​ടെ പ്ര​തി​ഷേ​ധം. തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് സി​പി​എം അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. മേ​യ​റു​ടെ ഡ​യ​സി​ല്‍ കയറി പ്രതിഷേധക്കാർ മൈ​ക്ക് ഊ​രി എ​ടു​ത്തു.

കൗ​ണ്‍​സി​ല്‍ യോ​ഗം തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഹാ​ളി​ന് പു​റ​ത്തെ​ത്തി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. യോ​ഗം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങള്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്ല​ക്കാ​ര്‍​ഡ് ഉ​യ​ര്‍​ത്തി​യും പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ല്‍ നി​ര​വ​ധി പേ​ര്‍​ക്കാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

Latest News

Up